രാജ്യത്ത് അതിഭീകരമാം വിധം പന്നിപ്പനി പടരുന്നു. പന്നിപ്പനി ബാധിച്ച് ഇതുവരെ മരിച്ചത് 1600 ഓളം ആളുകള്‍. അതേസമയം, രാജ്യത്ത് ഇതുവരെ 28, 000 പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ച് കഴിഞ്ഞിട്ടുണ്ട്. അതേസമയം, കഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച് പന്നിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മാര്‍ച്ചില്‍ കുരഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍.
മാര്‍ച്ച് 11 വരെയുള്ള കണക്കുകള്‍ പ്രകാരം 1,587പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചതായും 27,886പേര്‍ക്ക് എച്ച് 1 എന്‍ 1 രോഗബാധ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. ഏറ്റവും അവസാനം തെലങ്കാനയില്‍ നിന്നുമാണ് മൂന്നുമരണം റിപ്പോര്‍ട്ട് ചെയ്‌തത്.