രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ തയ്യാറെടുക്കുന്നു

വെള്ളി, 23 ജനുവരി 2015 (08:23 IST)
രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എത്തുന്ന സാഹചര്യത്തില്‍ ഭീകരാക്രമണത്തിന് സാധ്യത. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ലഷ്കര്‍ ഇ തൊയ്‌ബ, ജയ്‌ഷെ മൊഹമ്മദ്, ജമാത്ത് ഉല്‍ ഉദ്ദവ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ ഭീകരസംഘടനകള്‍ സംയുക്തമായാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നത്.
 
ഇത് ആദ്യമായാണ് ഭീകരസംഘടനകള്‍ സംയുക്താക്രമണം നടത്താന്‍ തയ്യാറെടുക്കുന്നത്. ഈ മാസം 28നു മുമ്പായി ആക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ ,ഉത്തര്‍പ്രദേശ്, ഒഡിഷ, മുംബൈ എന്നിവിടങ്ങളിലാണ് ആക്രമണസാധ്യത ഇക്കാരണത്താല്‍ ഇവിടങ്ങളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസിന്റെ ഉന്നതതലയോഗം ചേര്‍ന്നു.
 
മുബൈ സിദ്ധി വിനായക ക്ഷേത്രത്തിന് സമീപം ആക്രമണമുണ്ടാകാനാണ് സാധ്യത. ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ആക്രമണമുണ്ടാകുക. ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക