രാജ്യത്തെ സ്‌നേഹിക്കുന്നു:ദത്ത്

വെള്ളി, 3 ഓഗസ്റ്റ് 2007 (10:59 IST)
PTIPTI
‘എനിക്ക് വേണ്ടി പ്രാര്‍ഥിക്കൂ. ഞാന്‍ എന്‍റെ രാജ്യത്തെ സ്‌നേഹിക്കുന്നു’, പൂനെയിലെ യേരവാഡ ജയിലിലേക്ക് പൊലീസ് വാഹനത്തില്‍ പോകും വഴിക്കാണ് സഞ്ജയ് ഇപ്രകാരം പറഞ്ഞത്.

തനിക്ക് രാജ്യത്തെ ജുഡിഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സഞ്ജയ് പറഞ്ഞു. വളരെ ക്ഷീണിതനായി കാണപ്പെട്ട സഞ്ജയ് വെളുത്ത ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു ധരിച്ചിരുന്നത്.

മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ടാഡ കോടതി ദത്തിന് ആറു വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു. ആര്‍തര്‍ റോഡ് ജയിലില്‍ നിന്നായിരുന്നു ദത്തിനെ യേരവാഡ ജയിലിലേക്ക് മാറ്റിയത്. ആര്‍തര്‍ ജയിലില്‍ നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ദത്ത് സമര്‍പ്പിച്ച അപേക്ഷ അദ്ദേഹം തന്നെ പിന്‍‌വലിച്ചിരുന്നു.

ആര്‍തര്‍ ജയിലില്‍ അന്തേവാസികളുടെ എണ്ണം അധികമായതാണ് ദത്തിനെ ഇവിടെ നിന്ന് മാറ്റുന്നതിനുള്ള പ്രധാനം കാരണം. കൂടാതെ ഇവിടെ സാധാരണയായി വിചാരണ പൂര്‍ത്തിയാവാത്ത കുറ്റവാളികളെയാണ് പാര്‍പ്പിക്കാറ്‌.

വെബ്ദുനിയ വായിക്കുക