രാജധാനി ട്രെയിനുകളിലെ വെയ്റ്റിങ്ങ് ലിസ്റ്റ് യാത്രിക്കാര്‍ക്ക് ഇനിമുതല്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൌകര്യം നിലവില്‍ വന്നു. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയും ഐആര്‍സിടിസിയും കരാറിലെത്തിയതായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി വ്യക്തമാക്കി. സംവിധാനം ഒരാഴ്ച്ചക്കകം നടപ്പില്‍വരും.
ഈ പുതിയ കരാര്‍ പ്രകാരം രാജധാനി ട്രെയിനില്‍ ടിക്കറ്റ് കണ്‍ഫേം ആവാത്ത യാത്രക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐആര്‍സിടിസി വഴിയായിരിക്കും ടിക്കറ്റുകള്‍ ലഭിക്കുക.
എ സി ഫസ്റ്റ്ക്ലാസ് ടിക്കറ്റെടുത്തവര്‍ക്ക് അതേ തുകയ്ക്ക് തന്നെ എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ലഭിക്കും. എന്നാല്‍ സെക്കന്റ്/തേഡ് എ സി ക്ലാസ് ടിക്കറ്റാണെങ്കില്‍ എയര്‍ ഇന്ത്യയുടെ ഓരോ ടിക്കറ്റിനും 2000 രൂപ അധികമായി നല്‍കണമെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ വ്യക്തമാക്കി.