രാംദേവിന്റെ സഹായിക്ക് വ്യാജ ഡിഗ്രി!

ശനി, 23 ജൂലൈ 2011 (17:55 IST)
PTI
ബാബ രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണയുടെ കഴുത്തിലെ കുടുക്ക് മുറുകുന്നു. ബാലകൃഷ്ണ സ്വന്തമാക്കിയിരിക്കുന്ന ചില ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് സിബിഐ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

ബനാറസിലെ സമ്പൂര്‍ണ നന്ദ് സംസ്കൃത സര്‍വകലാശാലയില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് ബാലകൃഷ്ണയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന എന്‍‌റോള്‍മെന്റ് നമ്പറുകള്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടേതാ‍ണെന്ന് തിരിച്ചറിഞ്ഞു.

1991-ല്‍ ലഭിച്ചതെന്ന് പറയുന്ന ‘പൂര്‍വ് മധ്യമ’ ബിരുദവും 1996-ല്‍ ലഭിച്ചു എന്ന് അവകാശപ്പെടുന്ന ‘ശാസ്ത്രി’ ബിരുദവുമാണ് വ്യാജമാണെന്ന് തെളിഞ്ഞത്.

സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കൃഷ്ണ സംസ്കൃത മഹാവിദ്യാലയ’ത്തില്‍ നിന്നാണ് ബിരുദങ്ങള്‍ സ്വന്തമാക്കിയത് എന്നാണ് ബാലകൃഷ്ണ അവകാശപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക