രാംജഠ്മലാനിയെ ബിജെപിയില്‍നിന്നു പുറത്താക്കി

ചൊവ്വ, 28 മെയ് 2013 (15:07 IST)
PRO
PRO
പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ രാംജഠ്മലാനിയെ ബിജെപിയില്‍നിന്നു പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ആറു വര്‍ഷത്തേക്കാണ് പുറത്താക്കല്‍. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് പുറത്താക്കല്‍.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാലാണ് രാംജഠ്മലാനിയെ പുറത്താക്കിയതെന്ന് ബിജെപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിക്കെതിരേ പ്രസ്താവന നടത്തിയതിന്റെ പേരില്‍ നേരത്തെ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക