രക്തം വാര്‍ന്ന് ഇനി ചാകരുത്; ഇതാ വരുന്നു പശുക്കള്‍ക്ക് രക്തബാങ്ക്

വ്യാഴം, 29 ജൂണ്‍ 2017 (08:56 IST)
പശു സംരക്ഷണത്തിനായി കൂടുതല്‍ സംവിധാനങ്ങളൊരുക്കി മത്സരിക്കുകയാണ് സംസ്ഥാനങ്ങള്‍. 
ഇപ്പോഴിള്‍ കന്നുകാലികള്‍ക്കായി രക്തബാങ്ക് രൂപീകരിച്ചാണ് ഒഡീഷ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ രക്തബാങ്ക് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഒഡീഷ. 
 
ഒഡീയിലെ കാര്‍ഷിക സര്‍വകലാശാലയാണ് ഇത്തരത്തില്‍ കന്നുകാലി രക്തബാങ്കുമായി രംഗത്ത് എത്തിയിരിക്കുന്നത്. പശുക്കള്‍ രക്തമില്ലാതെ ചാകുന്നത് തടയാന്‍ മൂന്നേകാല്‍ കോടിരൂപയാണ് പദ്ധതിക്കായി ചിലവിട്ടിരിക്കുന്നത്. പശു സംരക്ഷണത്തിനായി ഒരുക്കുന്ന ഈ പദ്ധതിയുടെ അംഗീകാരത്തിനായി നാഷണല്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് സമര്‍പ്പിച്ചിരുന്നു. ഇതിന് അംഗീകാരം ലഭിച്ചതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് ഒഡീഷ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സുരേന്ദ്രനാഥ് പശുപാലക് പറഞ്ഞു.

വെബ്ദുനിയ വായിക്കുക