യെര്‍വാഡ ജയിലിന് വേണ്ടി സഞ്ജയ് ദത്ത് ഷോ!

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (17:01 IST)
PRO
PRO
ജയില്‍ വികസത്തിനുള്ള ഫണ്ട് കണ്ടെത്തുവാന്‍ സഞ്ജയ് ദത്ത് ഷോ സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ജയില്‍ വകുപ്പ് സംഘടിപ്പിക്കുന്ന ഷോയുടെ ഭാഗമായി യെര്‍വാഡ ജയിലില്‍ നിന്നുള്ളത് സഞ്ജയ് ദത്ത് ഷോയാണ്. സഞ്ജയ് ദത്ത് രണ്ട് പരിപാടിയാണ് അവതരിപ്പിക്കുന്നത്.

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സഞ്ജയ് ദത്ത് രണ്ടരാഴ്ചയായി പരിശീലനത്തിലാണ്. ജയിലിലെ സാധാരണമായി നടത്തുന്ന ജോലികള്‍ക്ക് പുറമേയാണ് റിഹേഴസലും. മുംബൈ ബാല്‍ ഗന്ധര്‍വ്വ ഓഡിറ്റോറിയത്തില്‍ അടുത്ത വ്യാഴാഴ്ചയാണ് ഷോ നടക്കുന്നത്.

ജയില്‍ വകുപ്പിന്റെ ഷോയില്‍ സഞ്ജയ് ദത്ത് ഉള്‍പ്പടെ യെര്‍വാഡ ജയിലില്‍ നിന്ന് 20 തടവുകാരാണ് പങ്കെടുക്കുന്നത്. ഷോയില്‍ സഞ്ജയ് ദത്ത് ഷാറൂഖിന്റെ ചെന്നൈ എക്സ്‍പ്രസിലെ ലുങ്കി ഡാന്‍സും, ലഹോ രഹോ മുന്നാഭായിലെ ദേശഭക്തിഗാനവും അവതരിപ്പിക്കും.

വെബ്ദുനിയ വായിക്കുക