യുപിയില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ തയ്യാര്‍: മുലായം സിംഗ്
ബുധന്‍, 15 ഫെബ്രുവരി 2012 (23:31 IST)
ഉത്തര്‍പ്രദേശില്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തയ്യാറാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാല്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തയ്യാറാണെന്നാണ് മുലായം സിംഗ് യാദവ് വ്യക്തമാക്കിയത്.
എന്നാല്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ല. യു പിയില്‍ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മുലായം സിംഗ് പറഞ്ഞു.
ബി ജെ പി അധികാരത്തിലെത്താനുള്ള സാഹചര്യം വന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് പിന്തുണ നല്‍കും. കേന്ദ്രത്തിലും ഇങ്ങനെയാണ് ചെയ്യുന്നത്. എന്നാല്‍ ഉത്തര്‍പദേശില്‍ ഈ അവസ്ഥയുണ്ടാകില്ലെന്നാണ് കരുതുന്നത്- യുപിയിലെ മുന്‍ മുഖ്യമന്ത്രിയായ മുലായ സിംഗ് യാദവ് പറഞ്ഞു.
സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. മുമ്പ് അങ്ങനെ സംഭവിച്ചത് തെറ്റായിപ്പോയെന്നുമായിരുന്നു ദിഗ് വിജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.