യുവതിയെ ഭര്‍ത്താവും അഭിഭാഷകനും കൂട്ടമാനഭംഗം ചെയ്തു
വ്യാഴം, 21 മാര്‍ച്ച് 2013 (17:45 IST)
PTI
PTI
ഡല്‍ഹി പട്യാല ഹൌസ് കോടതി മുറ്റത്താണ് സംഭവം ഉണ്ടായത്. ഭര്‍ത്താവും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് തിങ്കളാഴ്ച കോടതി പരിസരത്ത് വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്തത്. ഈ യുവതിയുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ കോടതിയിലെത്തിയത്.
ഭര്‍ത്താവിന്റെ സഹോദരിയാണ് തന്നെ അഭിഭാഷകന്റെ ചേംബറില്‍ എത്തിച്ചതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇവിടെ വച്ച് ഭര്‍ത്താവിന്റെ സഹോദരി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. തുടര്‍ന്ന് ഭര്‍ത്താവും അഭിഭാഷകനും മറ്റൊരു സ്റ്റാഫും സ്ത്രീയെ മാനഭംഗപ്പെടുത്തുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
സംഭവം പുറത്തുപറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.