യുപിയില്‍ 100 സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ്

ഞായര്‍, 4 മാര്‍ച്ച് 2012 (16:27 IST)
PRO
PRO
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 100 സീറ്റെങ്കിലും ലഭിക്കുമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്സിറ്റ് പോള്‍ കാര്യമാക്കില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറ് ദി‌ഗ്‌വിജയ് സിംഗ് പറഞ്ഞു.

വളരെ ചെറിയ ഒരു വിഭാഗത്തിന്റെ പ്രതികരണങ്ങളെ ആസ്പദമാക്കിയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഇതുകൊണ്ട് തെരഞ്ഞെടുപ്പ് മുഴുവനായി വിലയിരുത്താനാകില്ല. മുന്‍‌കാലങ്ങളില്‍ എക്‍സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിപ്പോയിട്ടുണ്ടെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അധികവും സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് നാലാം സ്ഥാനത്തെ മാത്രമായിരിക്കുമെന്നും 40 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.

വെബ്ദുനിയ വായിക്കുക