യദ്യൂരപ്പ വിശ്വാസവോട്ട് തേടും

വ്യാഴം, 5 ജൂണ്‍ 2008 (17:19 IST)
PTI
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ വെള്ളിയാഴ്ച വിശ്വാസവോട്ട് തേടും. വിശ്വാസ വോട്ട് സുഗമമാവുമെന്നാണ് കണക്കുകൂട്ടല്‍.

കര്‍ണാടകയിലെ 224 അംഗ നിയമസഭയില്‍ 110 സീറ്റുകളാണ് ബിജെപിക്കുള്ളത്. അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ യദ്യൂരപ്പയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ കുറവുള്ളത് കാരണമാണ് ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

പിന്തുണ നല്‍കിയ അഞ്ച് സ്വതന്ത്രരെയും മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീ‍യ സ്ഥിരത ഉറപ്പാക്കാന്‍ യദ്യൂരപ്പയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് 80 സീറ്റും ജനതാദള്‍ എസിന് 28 സീറ്റുമാണുള്ളത്.

വെബ്ദുനിയ വായിക്കുക