മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ചക്രവര്‍ത്തിയല്ല: സോണിയാ ഗാന്ധി

ചൊവ്വ, 31 മെയ് 2016 (20:54 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. മോദി ഷെഹന്‍ഷാ (ചക്രവര്‍ത്തി) ചമയുകയാണ്. രാജ്യത്ത് ചക്രവര്‍ത്തിയുടെ ഭരണമല്ല. പ്രധാനമന്ത്രിയാണുള്ളതെന്നും സോണിയ പറഞ്ഞു. രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ വരള്‍ച്ചയും ദാരിദ്രവും കര്‍ഷകരുടെ പ്രശ്നങ്ങളും തിരിച്ചറിയുന്നില്ലെന്നും കുറ്റപ്പെടുത്തി.
 
അതേസമയം, സോണിയയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബി ജെ പി വക്താവ് സംപീത് പത്ര രംഗത്തെത്തി. ഒരു ദശകത്തിലേറെക്കാലം രാജ്യത്തെ കുത്തകയാക്കി ഭരിച്ച കോണ്‍ഗ്രസ് ചക്രവര്‍ത്തി എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കണമെന്ന് സംപീത് പത്ര പരിഹസിച്ചു. 
 
ഒരു രാജ്യത്തെ അടക്കിഭരിക്കുന്നവരെയാണ് ചക്രവര്‍ത്തിമാര്‍ എന്ന് വിളിക്കേണ്ടത്. ഇങ്ങനെ നോക്കുമ്പോള്‍ ഗാന്ധി കുടുംബത്തില്‍പ്പെട്ടവരെയല്ലാതെ മറ്റാരെയാണ് ചക്രവര്‍ത്തിമാര്‍ എന്ന് വിശേഷിപ്പിക്കേണ്ടത്. ഇന്ത്യ അവരുടെ കുടുംബ സ്വത്താണെന്ന മട്ടിലാണ് അവര്‍ കൊണ്ടു നടന്നത്. സ്വന്തം കഠിനദ്ധ്വാനത്തിലൂടെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്ന് ഉയര്‍ന്ന്‌വന്ന ഒരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ഉള്‍ക്കൊള്ളാന്‍ ഗാന്ധി കുടുംബത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നും സംപീത് പത്ര കുറ്റപ്പെടുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക