മോഡി പ്രധാനമന്ത്രിയായാല്‍ നാടുവിടുമെന്ന് ദേവഗൌഡ

ഞായര്‍, 13 ഏപ്രില്‍ 2014 (11:27 IST)
PTI
PTI
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ കര്‍ണ്ണടക വിടുമെന്ന പ്രതിജ്ഞയുമായി ജെഡി‌എസ് തലവന്‍ ദേവഗൌഡ രംഗത്ത്. പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി 272 സീറ്റുകള്‍ നേടുകയാണെങ്കില്‍ കര്‍ണ്ണടക വിടുമെന്നണ് ഷിമോഗയില്‍ നടന്ന് പത്ര സമ്മേളനത്തില്‍ ദെവ ഗൌഡ പറഞ്ഞത്.

മാത്രമല്ല അങ്ങനെ സംഭവിച്ചാല്‍ തന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് പറയാനും ദേവഗൌഡ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഒരിക്കലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കില്ല,​ നരേന്ദ്ര മോഡി പ്രധാമന്ത്രിപദം സ്വപ്നം കാണുകയാണ്,​ മോഡി പ്രധാനമന്ത്രിയാകുന്ന പക്ഷം ഞാന്‍ കര്‍ണ്ണാടക വിട്ട് മറ്റെവിടേയ്ക്കെങ്കിലും പോകും",​ ഗൗഡ പറയുന്നു.

വെബ്ദുനിയ വായിക്കുക