മോഡിയെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ലാലു

വെള്ളി, 2 മെയ് 2014 (14:38 IST)
നരേന്ദ്ര മോഡിയെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. അതാണ് അദ്ദേഹത്തിന്‍െറ അസുഖത്തിനുള്ള മരുന്ന്.
 
മോഡിയുടെ ആള്‍ക്കാര്‍ പറയുന്നത് മറ്റുള്ളവരെ പാകിസ്ഥാനിലേക്ക് അയക്കണമെന്നാണ്. അതിന് പകരം മോഡിയെ തന്നെ അയക്കണമെന്നും ലാലു പറഞ്ഞു.
 
ലാലുപ്രസാദിന്‍റെ മനസിന് തകരാറ് സംഭവിച്ചത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അസുഖം മുഴുവനായി മാറുമെന്നും ബിജെപി നേതാവ് എംജെ അക്ബര്‍ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക