മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും ഔദ്യോഗിക വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് കെജ്‌രിവാള്‍
വെള്ളി, 14 മാര്‍ച്ച് 2014 (15:26 IST)
PTI
PTI
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും തനിക്കനുവദിച്ച ഔദ്യോഗിക വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. 15 ദിവസമാണ് പദവിയില്‍നിന്ന് ഒഴിഞ്ഞശേഷം ഔദ്യോഗിക വസതി വിട്ടു നല്‍കാനുള്ള സമയം. ഫെബ്രുവരി 14-നാണ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചത്.
മകളുടെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ ഔദ്യോഗിക വസതിയില്‍ തുടരാന്‍ അനുവാദം തേടിയിരിക്കുന്നത്. പരീക്ഷ അവസാനിക്കുന്ന മേയ് വരെ വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം കാണിച്ച കെജ്രിവാള്‍ ഡല്‍ഹി പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു. കെജ്‌രിവാള്‍ വസതി ഒഴിയേണ്ട അവസാന തീയതി മാര്‍ച്ച് ഒന്നിന് അവസാനിച്ചിരുന്നു. ജനപ്രതിനിധികളും മന്ത്രിമാരും ഔദ്യോഗിക ചിഹ്നഹ്നങ്ങള്‍ ഉപയോഗിക്കുന്നതിന് എതിരെ ശക്‌തമായി നിലപാടെടുത്തയാളാണ് കെജ്രിവാള്‍. ബീക്കണ്‍ ലൈറ്റുകളും പോലീസ് എസ്‌കോര്‍ട്ടും ഒഴിവാക്കണമെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.