തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് റയില്‍വെ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ട്രെയിനിലെ താഴ്ന്ന ക്ളാസുകളിലെ യാത്രനിരക്ക് കൂട്ടാനുള്ള മുന്‍ റയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുടെ ബജറ്റ് നിര്‍ദ്ദേശം മുകുള്‍ റോയ് പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരനു മേല്‍ അമിതഭാരമേല്‍പ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഉയര്‍ന്ന ക്ലാസുകളിലെ നിരക്ക് വര്‍ധന കുറയ്ക്കില്ല. പാര്‍ലമെന്റിലെ റയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മുകുള്‍ റോയി ആയിരിക്കും മറുപടി പറയുക. മമതയുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി അംഗീകരിക്കുക എന്നത് മാത്രമാണ് മുകുള്‍ റോയിക്ക് ചെയ്യാനാവുക.
യാത്രാനിരക്കു കൂട്ടി റയില്‍വെയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചതാണ് ത്രിവേദിയുടെ കസേര തെറിക്കാന്‍ കാരണമായത്. മമതയുമായി ആലോചിക്കാതെയാണ് ത്രിവേദി ബജറ്റ് തയാറാക്കിയത്.
English Summary: Prime Minister Manmohan Singh on Monday accepted Trinamool Congress nominee Mukul Roy as the next railways minister. In July last year, Singh had reportedly rejected Roy for the same post.