മുംബൈ: മരണം 127 ആയി ഉയര്‍ന്നു

WD
ഭീകരാക്രമണത്തെ തുടര്‍ന്ന് മുംബൈയില്‍ മരിച്ചവരുടെ എണ്ണം 127 ആയി ഉയര്‍ന്നു. ട്രൈഡന്‍റില്‍ ഇനിയും ഭീകരര്‍ അവശേഷിച്ചിട്ടില്ല എന്ന് എന്‍‌എസ്ജി.

മരിച്ചവരില്‍ ആറ് വിദേശികളും 14 പൊലീസുകാരും ഉള്‍പ്പെടുന്നു. നരിമാന്‍ ഹൌസില്‍ ഇനി മൂന്ന് ഭീകരര്‍ കണ്ടേക്കാമെന്ന് കരുതുന്നു.

താജ് ഹോട്ടലിന്‍റെ എട്ടാം നിലയില്‍ നടന്ന കമാന്‍ഡോ ഓപ്പറേഷനിടയില്‍ ഒരു എന്‍‌എസ്ജി കമാന്‍ഡോയ്ക്ക് ഗുരുതരമായി പരുക്ക് പറ്റി എന്ന് റിപ്പോര്‍ട്ട് ഉണ്ട്.

അവസാന ആക്രമണത്തിനായി എന്‍‌എസ്ജി കമാന്‍ഡോകള്‍ മുംബൈ നരിമാന്‍ ഹൌസില്‍ പ്രവേശിച്ചു‍. മൂന്ന് സംഘം കമാന്‍ഡോകളെ ഹെലികോപ്ടര്‍ വഴിയാണ് നരിമാന്‍ ഹൌസില്‍ ഇറക്കിയത്. നരിമാന്‍ ഹൌസിനു മേല്‍ കനത്ത വെടിവയ്പ് നടത്തിയ ശേഷമാണ് കമാന്‍ഡോകളെ ഇറക്കിയത്.

നരിമാന്‍ ഹൌസില്‍ മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അവസാനത്തെ സ്ഫോടനം രാവിലെ 4:47 ന് ആയിരുന്നു. കൊളാബയിലെ ജൂതകേന്ദ്രമായ നരിമാന്‍ ഹൌസില്‍ ബന്ദികളായിട്ടുള്ളവരില്‍ കൂടുതലും ഇസ്രയേല്‍ വംശജരാണ്.

വെബ്ദുനിയ വായിക്കുക