മുംബൈ കൂട്ടമാനഭംഗ കേസില്‍ ഒരാള്‍ കൂടി പിടിയിലായി

ഞായര്‍, 25 ഓഗസ്റ്റ് 2013 (10:03 IST)
PTI
PTI
മുംബൈയില്‍ വനിതാഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഇന്ന്‌ രാവിലെയാണ് കാസിം ബംഗാളി എന്നയാളെയാണ് മുംബൈ പൊലീസ് പിടികൂടിയത്. കൂട്ടമാനഭംഗ കേസിലെ അഞ്ചു പ്രതികളില്‍ നാലുപേരും പൊലീസ്‌ പിടിയിലായി.

മാനഭംഗത്തിനിരയായ 22കാരിയായ വനിതാഫോട്ടോഗ്രാഫറുടെ നില മെച്ചപ്പെട്ടുവരുന്നുവെന്ന് ഡോക്ടറുമാര്‍ അറിയിച്ചു. പെണ്‍കുട്ടി മാനസികവും ശാരീരികവുമായ പരുക്കുകളെ അതിജീവിച്ച്‌ വരികയാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആഘാതത്തെ അസാമാന്യ മനോധൈര്യത്തോടെയാണ്‌ പെണ്‍കുട്ടി നേരിട്ടത്‌. ആക്രമണത്തെ അതിജീവിക്കുമെന്നും, പ്രതികള്‍ക്ക് കഠിനശിക്ഷ നല്‍കണമെന്നും, തനിക്ക്‌ ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രാദേശിക മാസികയ്ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക