മുംബൈയിൽ ബസും കാറും കൂട്ടിയിടിച്ച് 17 മരണം; 35 ഓളം പേർക്ക് പരുക്ക്

ഞായര്‍, 5 ജൂണ്‍ 2016 (10:54 IST)
മുംബൈ - പൂനെ എക്സ്പ്രസ് ഹൈവേയിൽ ബസും കാറുകളും കൂട്ടിയിടിച്ച് 17 പേർ മരിച്ചു. 35 ഓളം പേർക്ക് പരുക്കേറ്റു. പരുക്ക് പറ്റിയവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു. പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം നടന്നത്.
 
സതാരയിൽ നിന്നും മുംബൈയിലേക്ക് പോയ ആഡംബര ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. അമിതവേഗതയില്‍ വന്ന ബസ് റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്നു വാഹനങ്ങളും 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക