മുംബൈയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു

തിങ്കള്‍, 25 മെയ് 2015 (12:46 IST)
മുംബൈയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മുംബൈ താനെയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മിനി ബസും ലക്‌ഷ്വറി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു.
 
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് മുംബൈ - ഹൈദരബാദ് ദേശീയപാത എട്ടില്‍ ആയിരുന്നു അപകടം. സൂറത്തിലേക്ക് പോവുകയായിരുന്ന മിനി ബസ്, സൂറത്തില്‍ നിന്നും മുംബൈയിലേക്കു വരികയായിരുന്ന ലക്ഷ്വറി ബസില്‍ ഇടിക്കുകയായിരുന്നു.
 
അഞ്ചുവയസുകാരിയാ കുട്ടിയും അഞ്ചു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മിനിബസിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ തലസരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെബ്ദുനിയ വായിക്കുക