തെക്കന്‍ മുംബൈയില്‍ ബുധനാഴ്‌ച രാത്രി 9 സ്ഥലങ്ങളില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 80 പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.വന്‍ ഹോട്ടലുകളിലും ആശുപത്രികളിലും റയില്‌വേസ്റ്റേഷനുകളിലുമായിരുന്നു ശൈലി മാറ്റിയുള്ള ആക്രമണം.
നിസ്സഹായരായ ജനങ്ങള്‍ക്കുനേരെ എ.കെ. 47 തോക്കുകളുപയോഗിച്ചാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.ചിലസ്ഥലങ്ങളില്‍ സ്ഫോടനവും നടന്നു.
ഭീകരവിരുദ്ധസേനാ തലവന്‍ ഹേമന്ത് കര്‍ക്കരെയും ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍ വിജയ് സലാസ്‌കറും മുംബൈ പോലീസ് അഡീ. കമ്മീഷണര്‍ അശോക് കാംതെയും ഏറ്റുമുട്ടലിലും വെടിവെപ്പിലും മരിച്ചു .
മരണനിരക്ക് ഇനിയും കൂടാനിടയുണ്ട്. ഫിദായീന്‍ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഡെക്കാന്‍ മുജാഹിദ്ദെന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
രാത്രി പത്തുമണിയോടെ താജ്‌ഹോട്ടല്‍, ഒബ്‌റോയ് ഹോട്ടല്‍ എന്നിവിടങ്ങളിലും ജനത്തിരക്കേറിയ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലുമാണ് ഭീകരര്‍ വെടിവെപ്പു നടത്തിയത്. വിലെ പാര്‍ലെ, സാന്താക്രൂസ് എന്നിവിടങ്ങളില്‍ വന്‍സ്‌ഫോടനവുമുണ്ടായിട്ടുണ്ട്.
ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവെപ്പില്‍ പത്തു പേരും താജ്‌മഹല്‍ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേരുമാണ് മരിച്ചത് എന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊളാബയില്‍ ഒരു പെട്രോള്‍ പമ്പും കത്തിച്ചു.
ഒബ്‌റോയ് ഹോട്ടലിനു തീവെച്ചു. വാര്‍ത്ത പുറത്തുവന്നയുടന്‍ സി.എസ്.ടി.യിലും ഒബ്‌റോയിയിലും ആക്രമണം തുടങ്ങി. സി.എസ്.ടി.യില്‍ പോലീസുകാരും ഭീകരരും തമ്മില്‍ ഒരു മണിക്കൂറിലേറെ വെടിവെപ്പുണ്ടായി. സി.എസ്.ടി.യില്‍ വെടിവെപ്പ് തുടങ്ങിയതോടെ മധ്യറെയില്‍വേ സര്‍വീസ് താത്‌കാലികമായി നിര്‍ത്തിവെച്ചു