മാവോയിസ്റ്റുകള്‍ വൈദ്യുതി സബ് സ്‌റ്റേഷന്‍ തകര്‍ത്തു
തിങ്കള്‍, 8 ഏപ്രില്‍ 2013 (17:50 IST)
PRO
ബിഹാറിലെ ജാഹ്മുയി ജില്ലയില്‍ മാവോയിസ്റ്റുകള്‍ വൈദ്യുതി സബ് സ്‌റ്റേഷന്‍ തകര്‍ത്തു. ബഡിഗ്രാം ഗ്രാമത്തിലാണ് 1100 ഓളം മാവോയിസ്റ്റുകള്‍ അക്രമം അഴിച്ചുവിട്ടത്.
കഴിഞ്ഞ രാത്രിയാണ് 100 ഓളം വരുന്ന മാവോയിസ്റ്റുകള്‍ അതിക്രമിച്ചു കയറി സ്‌റ്റേഷന്‍ തകര്‍ത്തത്. സ്‌ഫോടനത്തില്‍ പവര്‍ സ്‌റ്റേഷന്റെ മുറി പൂര്‍ണമായും തകര്‍ന്നു.
വൈദ്യുതി വിതരണവും നിലച്ചു. സ്‌റ്റേഷനിലുണ്ടായിരുന്ന ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ഡിഎസ്പി വീരേന്ദ്ര സാഹു അറിയിച്ചു.