മാധവന്‍നായര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു: കേന്ദ്രം

തിങ്കള്‍, 6 ഫെബ്രുവരി 2012 (12:15 IST)
PRO
PRO
എസ്‌-ബാന്‍ഡ് കരാര്‍ വിഷയ വിവാദത്തില്‍ ഐ‌എസ്‌ആര്‍‌ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി നാരായണസ്വാമി. വിഷയത്തില്‍ അന്വേഷണ സമിതിക്ക് മുമ്പാകെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് മാധവന്‍‌നായര്‍ പറഞ്ഞത് തെറ്റാണ്. കരാറില്‍ ഏര്‍പ്പെട്ടത് വിശദീകരിക്കേണ്ട ഉത്തരവാദിത്വമുള്ള ശാസ്‌ത്രജ്ഞര്‍ക്ക് കത്ത് നല്‍കിയെന്നും അവരെല്ലാം തന്നെ മറുപടി നല്‍കിയെന്നും നാരായണസ്വാമി പറഞ്ഞു.

അന്വേഷണ സമിതിയുമായി മാധവന്‍നായര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞിട്ടും തനിക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയില്ലെന്ന് പറയുന്നത് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കലാണെന്ന് നാരായണസ്വാമി കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

എസ്-ബാന്‍ഡ് സ്‌പെക്ട്രം വിതരണത്തിന് ദേവാസ് കമ്പനിയുമായി ഐഎസ്ആര്‍ഒ ആന്‍ട്രിക്‌സ് കരാറില്‍ ഏര്‍പ്പെട്ടത് കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കാതെയാണെന്ന് ഇത് സംബന്ധിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ സംബന്ധിച്ച് എട്ട് ശാസ്‌ത്രജ്ഞര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശയുണ്ട്.

വെബ്ദുനിയ വായിക്കുക