“ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മോദിക്കൊപ്പം നില്‍ക്കുക എന്നതിനപ്പുറം മറ്റ് സാധ്യതകള്‍ ഒന്നും ഉണ്ടാകില്ല. തന്റെ മകനെ പ്രധാനമന്ത്രി ആക്കുന്നതിനെ കുറിച്ചാണ് സോണിയാ ഗാന്ധി ചിന്തിക്കുന്നത്. രാഹുലിന്റെ പ്രായവും പരിചയവും അഭിപ്രായപ്രകടനങ്ങളും കാണുമ്പോള്‍ അദ്ദേഹത്തിന് വോട്ടുചെയ്യാന്‍ നമ്മള്‍ വിഢികളാണോ” ഓം പുരി ചോദിക്കുന്നു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉടന്‍ എത്തുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രണ്ട് അധികാര കേന്ദങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ വേഗത്തിലൊരു തീരുമാനത്തിലേക്കെത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. അതേസമയം, നീക്കത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ എതിരഭിപ്രായം ഉള്ളതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയോടെ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്നത്.