മമതയുടെ കവിത മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

വെള്ളി, 4 മെയ് 2012 (11:02 IST)
PRO
PRO
പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കവിതകള്‍ അവരുടെ സമ്മതം കൂടാതെ അച്ചടിച്ച വിതരണം ചെയ്തയാളെ അറസ്റ്റ് ചെയ്തു. ഡേ പബ്‌ളിക്കേഷന്‍സ്‌ പ്രസിദ്ധീകരിച്ച മമതയുടെ കവിതകള്‍ ആണ് ഡല്‍ഹിയിലെ ഒരു പബ്ലിഷിംഗ് ഹൌസ് പകര്‍പ്പവകാശ നിയമം ലംഘിച്ച് പ്രസിദ്ധീകരിച്ചത്. സാഹെബ സാഹു എന്നയാളെയാണ്‌ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌.

മമമയുടേയും ഡേ പബ്‌ളിക്കേഷന്‍സിന്റെയും സമ്മതമില്ലാതെ കവിതകള്‍ അച്ചടിച്ച് കൊല്‍ക്കത്തയില്‍ വില്‍ക്കാനായിരുന്നു ശ്രമം. ഡേ പബ്‌ളിക്കേഷന്‍സ് ഉടമ സുധാസു ശേഖര്‍ ഡേയാണ് ഇതേക്കുറിച്ച് പൊലീസ് പരാതി നല്‍കിയത്.

മമതയുടെ കവിതകള്‍ ഹിന്ദിയിലേക്ക്‌ തര്‍ജമ ചെയ്‌തതായും പരാതിയിലുണ്ട്.

വെബ്ദുനിയ വായിക്കുക