മമതയുടെ കണ്ടെത്തല്‍ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു

ശനി, 12 മെയ് 2012 (16:22 IST)
PTI
PTI
ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിരീക്ഷണം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിനുള്ള സാഹചര്യങ്ങളൊന്നും ഇപ്പോള്‍ രാജ്യത്ത് ഇല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

അതേസമയം മമതയുടെ അഭിപ്രായത്തെ ബിജെപി പിന്തുണച്ചു. യുപിഎ സര്‍ക്കാര്‍ രാജ്യത്തിന് ഭാരമായിരിക്കുകയാണ്. അതിനാല്‍ സര്‍ക്കാര്‍ എത്രയും വേഗം ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്നും ബി ജെ പി അഭിപ്രായപ്പെട്ടു.

2014-ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ 2013-ല്‍ നടക്കും എന്നായിരുന്നു മമതയുടെ നിരീക്ഷണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. തെരഞ്ഞെടുപ്പ്‌ 2013-ല്‍ നടത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഈയിടെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു എന്ന് മമത പറഞ്ഞു. ഇതേക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്താന്‍ മമത തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക