മന്‍‌മോഹന്‍സിംഗും മോഡിയും ഒരേ വേദി പങ്കിടും

ശനി, 26 ഒക്‌ടോബര്‍ 2013 (10:36 IST)
PTI
പ്രധാമന്ത്രി മന്‍മോഹന്‍ സിംഗും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും ഈ മാസം 29ന് അഹമ്മദാബാദില്‍ ഒരു വേദി പങ്കിടും.

രാഷ്ട്ര ശില്പികളിലൊരാളായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച മ്യൂസിയം ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും എത്തുക. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മെമ്മോറിയല്‍ സൊസൈറ്റിയാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.


ക്ഷണക്കത്തില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയും മോഡി പ്രത്യേക അതിഥിയുമാണ്.



വെബ്ദുനിയ വായിക്കുക