മന്‍മോഹന്‍ സിംഗ്- ഒബാമ കൂടിക്കാഴ്ച അടുത്തമാസം; പ്രതിരോധ സഹകരണ കരാര്‍ ചര്‍ച്ചക്ക് വരും

ബുധന്‍, 21 ഓഗസ്റ്റ് 2013 (17:31 IST)
PRO
PRO
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ പ്രസിഡന്‍്റ് ബരാക് ഒബാമയുമായി അടുത്ത മാസം കൂടിക്കാഴ്ച നടത്തും. സെപ്തംബര്‍ 27ന് വൈറ്റ്ഹൗസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ചയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദര്‍ശനത്തിന്‍്റെ മുന്നോടിയായി, ശിവശങ്കര്‍ മോനോന്‍, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്, പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് മുമ്പ് 2009ലാണ് മന്‍മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിച്ചത്. തൊട്ടടുത്ത വര്‍ഷം ബരാക് ഒബാമ ഇന്ത്യയിലെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക