മദ്യപാനം നിര്‍ത്താന്‍ പറഞ്ഞതിന് ഭര്‍ത്താവ് ഭാര്യയെ മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു
ചൊവ്വ, 30 മെയ് 2017 (14:16 IST)
മുത്തലാക്ക് നിരോധിക്കാനാവശ്യപ്പെട്ട് നിരവധി ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുമ്പോള്‍ ഇതാ
മുത്തലാക്കിന്റെ മറ്റൊരു സാധു ഇര കൂടി. ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനോട് മദ്യപാനം അവസാനിപ്പിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചു.
ഉത്തരപ്രദേശിലെ ബിജിനോറിയിലെ ഭാനോട്ടി ഗ്രാമത്തിലെ അഫ്സാന എന്ന യുവതിയെയാണ് ഭര്‍ത്താവ് മൊയീന്‍ മുത്തലാക്ക് ചൊല്ലി ഉപേക്ഷിച്ചത്. മദ്യപിച്ചെത്തി ഭാര്യയെ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് നിരന്തരം മര്‍ദ്ദിക്കുമായിരുന്നു.
കഴിഞ്ഞ ദിവസം മദ്യം നിര്‍ത്താന്‍ കര്‍ശനമായി പറഞ്ഞതിനെ തുടര്‍ന്നാണ് മുത്തലാക്ക് ചൊല്ലിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച അഫ്നയും കുട്ടിയും ഇപ്പോള്‍ മാതാവിന്റെ വീട്ടിലാണ് താമസം. തന്നെ സഹായിക്കാന്‍ സര്‍ക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് അഫ്ന്.