മദനിക്ക് മികച്ച ചികിത്സ നല്‍കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

തിങ്കള്‍, 26 ഓഗസ്റ്റ് 2013 (12:32 IST)
PRO
PRO
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് മികച്ച ചികിത്സ നല്‍കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. മ‌ദനിക്ക് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സ നല്‍കാനാകില്ല.

സര്‍ക്കാര്‍ ആശുപത്രിയില്‍ മദനിക്ക് ചികിത്സ നല്‍കുന്നുണ്ട്. എന്നാല്‍ ഇതുമായി അദ്ദേഹം സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

മദനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്‌ടെന്ന് സമ്മതിച്ചുകൊണ്ടായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക