ഇത്തവണ മണിപ്പൂരില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഒരു കുട്ടിപോലും ജയിക്കാത്ത 73 സര്‍ക്കാര്‍ സ്കൂളുകള്‍. ഇത്തവണത്തെ എസ് എസ് എല്‍ സി ഫലം പുറത്ത് വന്നതോടെയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം തുറന്നു കാണിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. സംസ്ഥാനത്താകെ ഹൈസ്‌കൂള്‍ സൗകര്യമുള്ള 323 സ്‌കൂളുകളാണുള്ളത്.
ഇത്തവണ 323 സ്‌കൂളുകളില്‍ നിന്നായി 6484 വിദ്യാര്‍ത്ഥികളാണ് പത്താം ക്ലാസ്സ് പരീക്ഷ എഴുതിയത്. ഇതില്‍ 2781 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ എസ് എസ് എല്‍ സി വിജയ ശതമാനം 42.8% മാത്രമാണ്. 28 സര്‍ക്കാര്‍ സ്കൂളുകളില്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് എസ് എസ് എല്‍ സി വിജയിച്ചത്.
നിലവാരമുള്ള അധ്യാപകരുടെ അഭാവവും വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്ന അഴിമതികളുമാണ് വിജയശതമാനം കുറയാന്‍ കാരണം.