മംഗലാപുരത്തിന് അടുത്ത് വ്യാഴാഴ്ച രാവിലെ ഉണ്ടായ സ്കൂള്‍ ബസ് അപകടത്തില്‍ 11 പേര് മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. ആറ് പേര് കൊല്ലപ്പെട്ടു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്.
ആറ് കുട്ടികളെ രക്ഷിക്കാനായിട്ടുണ്ട്. കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പൊലീസ് അധികൃതര്‍ പറയുന്നു.
മംഗലാപുരത്തു നിന്ന് 15 കിലോമീറ്റര്‍ അകലെ ഗുരുപുരയിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഒരു പാലത്തില്‍ നിന്ന് ഫാല്‍ഗുനി നദിയിലേക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന 20 പേരെ ഒഴുക്കില്‍ പെട്ട് കാണാതായി.
മംഗലാപുരത്തും പരിസര പ്രദേശങ്ങളിലും ബസ് ഉടമകള്‍ പണിമുടക്കുന്നതിനാല്‍ സ്കൂള്‍ ബസിനുള്ളില്‍ സ്കൂള്‍ കുട്ടികളെ കൂടാതെയും യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് സൂചന. ബസില്‍ മൊത്തം 35 പേര് ഉണ്ടായിരുന്നു എന്ന് കരുതുന്നു.