അസുഖമുണ്ടായിട്ടും ഡോക്ടറുടെ അടുത്തുപോകാതെ സഭയിലിരിക്കണമെന്ന് അമ്മ പറഞ്ഞപ്പോള്‍ തനിക്ക് കടുത്തദേഷ്യം വന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ പറഞ്ഞു. വോട്ടിംഗിന് മുമ്പ് ഡോക്ടറെ കാണാന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ സോണിയ കരയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ പാസാക്കാനാവശ്യമായ അംഗങ്ങള്‍ സഭയിലുണ്ടെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കമല്‍നാഥ് ഉറപ്പുകൊടുത്ത ശേഷമാണ് സോണിയ സഭവിടാന്‍ തയ്യാറായതെന്നും രാഹുല്‍ പറഞ്ഞു.