ഭൂതല ബാലിസ്റ്റിക്ക് മിസൈല്‍ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു
തിങ്കള്‍, 12 ഓഗസ്റ്റ് 2013 (21:33 IST)
PTI
PTI
ഇന്ത്യയുടെ ഭൂതല ബാലിസ്റ്റിക്ക് മിസൈല്‍ പൃഥ്വി 2 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ ചാന്ദിപൂരിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും 9.15നാണ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യ തദ്ദേശീയമായി തന്നെ വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലാണ് പൃഥ്വി 2.
പൃഥ്വി 2ന്റെ പ്രഹരപരിധി 350 കിലോമീറ്ററാണ്. ആണവശേഷിയുള്ള ഭൂതല ബാലിസ്റ്റിക്ക് മിസൈലാണ് പൃഥ്വി 2. ഡി ആര്‍ ഡി ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍്റ് ഓര്‍ഗനൈസേഷന്‍) ശാസ്ത്രഞ്ജരുടെ മേല്‍ നോട്ടത്തിലാണ് പൃഥ്വിയുടെ പരീക്ഷണം നടന്നത്.
വിക്ഷേപണത്തിന് മേല്‍ നോട്ടം വഹിച്ചത് പൃഥ്വി പ്രോഗ്രാം ഡയറക്ടര്‍ അദാലത്ത് അലി, പ്രൊജക്റ്റ് ഡയറക്ടര്‍ എന്‍ ശിവ സുബ്രമണ്യവും മലയാളിയായ എം വി കെ വി പ്രസാദുമാണ്.