നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയെയും ബാധിച്ചു. ഇന്ത്യയില്‍ റിക്‌ടര്‍ സ്കെയിലില്‍ 5.6 മാത്രമാണ് ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയതെന്ന് വിദഗ്ധര്‍ അറിയിച്ചു. തുടര്‍ചലനത്തില്‍ 6.6 തീവ്രത റിക്‌ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തി.
നേപ്പാളില്‍ 7.9 തീവ്രത റിക്‌ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തി ഉണ്ടായ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 7.0 തീവ്രത മാത്രമാണ് നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ ഭൌമ ഗവേഷകര്‍ രേഖപ്പെടുത്തി.
നേപ്പാളില്‍ ബഹുനിലകെട്ടിടങ്ങള്‍ക്ക് വിള്ളല്‍ രേഖപ്പെടുത്തി. ഡല്‍ഹിയിലും കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ ഉണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോയും കൊല്‍ക്കത്ത മെട്രോയും നിര്‍ത്തിവെച്ചു. 20 മിനുറ്റിനു ശേഷം മെട്രോ പുനരാരംഭിച്ചു.
ബീഹാറില്‍ കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണ് ഇന്ന് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി നിതീഷ് കുമാറുമായി സംസാരിച്ചു.