ഭീകരര്‍ 5000 പേരെ ലക്‍ഷ്യമിട്ടു: ആര്‍ ആര്‍ പാട്ടീല്‍
ശനി, 29 നവംബര്‍ 2008 (18:08 IST)
WD
മുംബൈയില്‍ പത്ത് പ്രധാന സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചു വിടുന്നതിലൂടെ 5000 പേരെ വധിക്കാനാണ് ഭീകരര്‍ ലക്‍ഷ്യമിട്ടിരുന്നത് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍ ആര്‍ പാട്ടീല്‍. ആക്രമണം നീണ്ടു നിന്ന സമയം മുഴുവന്‍ ഇവര്‍ക്ക് സാറ്റലൈറ്റ് ഫോണിലൂടെ വിദേശത്തു നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായും പാട്ടീല്‍ വെളിപ്പെടുത്തി.
“ മൊത്തം 10 ഭീകരരായിരുന്നു. ഇവരില്‍ ഒമ്പത് പേരെ വധിച്ചു ഒരാളെ ജീവനോടെ പിടികൂടി. ഇവര്‍ക്ക് നിരന്തരം വിദേശത്തു നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു”, പാട്ടീല്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനോടൊപ്പം ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
എട്ട് കിലോ വീതം ഭാരമുള്ള രണ്ട് ബോംബുകള്‍, ജിപിഎസ് ഉപകരണം, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്
ഏതുരാജ്യത്തു നിന്നാണ് നിര്‍ദ്ദേശം ലഭിച്ചതെന്ന ചോദ്യത്തിന് ‘അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
“ ബുധനാഴ്ച രാവിലെ കടലിലൂടെയാണ് അവര്‍ വന്നത്. സഫൂണ്‍ ഡോക്ക് എന്ന ചെറിയ തുറമുഖത്താണ് അവര്‍ വന്നിറങ്ങിയത്. അവിടെ നിന്ന് ഒരു ടാക്സിയില്‍ ആയുധങ്ങള്‍ നിറച്ചാണ് അവര്‍ യാത്ര തുടര്‍ന്നത്”.
ഭീകരര്‍ 5000 പേരെ വധിക്കാനുള്ള ലക്‍ഷ്യവുമായാണ് എത്തിയത് എന്ന് പ്രാഥമികാന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എട്ട് കിലോ വീതം ഭാരമുള്ള രണ്ട് ബോംബുകള്‍, ജിപിഎസ് ഉപകരണം, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവ ഭീകരരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട് എന്നും പാട്ടീല്‍ മാധ്യമ ലേഖകരോട് പറഞ്ഞു.