ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് യു പി എ അധ്യക്ഷ സോണിയ ഗാന്ധി ഞായറാഴ്ച പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭീകരത ഇന്ത്യ നേരിടുന്ന വെല്ലുവിളിയാണ്. ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അനുയോജ്യമായ മറുപടി നല്‍കും. ഭീകരതയ്ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേര്‍തിരിവില്ലാതെ തുടരുമെന്നും സോണിയ കോണ്‍ഗ്രസ് നേതാക്കളുടെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് പറഞ്ഞ സോണിയ സിംഗിന് ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ അംഗീകാരം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു എന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരെ ലക്‍ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. കര്‍ഷകരെ സഹായിക്കാനായി കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയതും സോണിയ എടുത്തു പറഞ്ഞു.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സുസജ്ജമാണ്. ഭീകരാക്രമണങ്ങളെ മുതലെടുത്ത് വോട്ട് തേടാന്‍ പാര്‍ട്ടി ശ്രമിക്കില്ല. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒരു സംസ്ഥാനത്തിനോടും വേര്‍തിരിവ് കാട്ടിയിട്ടില്ല എന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.