അരമണിക്കൂറിനുള്ളില്‍ 50ഓളം കുട്ടികളില്‍ ലക്ഷണം കണ്ടു. ഇവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് ഭക്ഷ്യ വിഷബാധയുടെ സാധ്യതയെ കുറിച്ച് ഡോക്‌ടര്‍ പറഞ്ഞത്. സംഭവത്തില്‍ പോലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. വര്‍ഷങ്ങളായി ഒരേ ഏജന്‍സി തന്നെയാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ജില്ല ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.