ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരം പ്രശ്നങ്ങളുണ്ടാക്കുന്നു: എ കെ ആന്റണി

വ്യാഴം, 7 മാര്‍ച്ച് 2013 (12:21 IST)
PTI
PTI
മാധ്യമങ്ങളെ വിമര്‍ശിച്ച് പ്രതിരോധമന്ത്രി എ കെ ആന്റണി. ഇന്നത്തെ കാലത്തെ മാധ്യമങ്ങളുടെ ബ്രേക്കിംഗ് ന്യൂസ് സംസ്‌കാരം നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കിട്ടുന്ന ഏത് വിവരവും ബ്രേക്കിംഗ് ന്യൂസ് ആക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് ഇന്ന് നടക്കുന്നത്. മാധ്യമങ്ങള്‍ വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണണം എന്നും എതിരാളിയ്ക്കെതിരെ സ്കോര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ മാധ്യമങ്ങള്‍ അത് നഷ്ടപ്പെടുത്തരുതെന്നും ആന്റണി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ ഒരു സ്രോതസിനെ മാത്രം ആശ്രയിച്ച് വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായിയെ ആദരിക്കാനായി ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക