ബെസ്റ്റ് ബേക്കറി കേസ്: നാല് പേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

തിങ്കള്‍, 9 ജൂലൈ 2012 (19:19 IST)
PRO
PRO
ബെസ്റ്റ് ബേക്കറി കേസില്‍ കീഴ്ക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ഒമ്പതു പേരില്‍ നാലു പേരുടെ ശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. അഞ്ച് പേരെ കുറ്റവിവിമുക്തരാക്കി.

കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

ഗോധ്ര കലാപവേളയില്‍ വഡോദരയിലെ ബെസ്റ്റ് ബേക്കറി കത്തിച്ച് 14 പേരെ കൊലപ്പെടുത്തിയ കേസില്‍ 17 പ്രതികളാണുള്ളത്. ഇതില്‍ ഒമ്പതു പേര്‍ക്കാണ് മുംബൈയിലെ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

വെബ്ദുനിയ വായിക്കുക