ബിജെപി എന്തുകൊണ്ട് കള്ളപ്പണം തിരികെ കൊണ്ടുവന്നില്ല?

ശനി, 25 ഫെബ്രുവരി 2012 (19:48 IST)
PRO
കള്ളപ്പണ വിഷയത്തില്‍ ബിജെപിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. വിദേശത്ത് കെട്ടിക്കിടക്കുന്ന കള്ളപ്പണം ബിജെപി ഭരണത്തിലിരുന്നപ്പോള്‍ തിരികെ കൊണ്ടുവരാത്തത് എന്താണെന്ന് സോണിയ ചോദിച്ചു.

ഇപ്പോള്‍ കള്ളപ്പണത്തിന്റെ പേരില്‍ യുപി‌എയെ പഴി ചാരുകയാണ്. ആറ് വര്‍ഷം ഭരണത്തിലിരുന്നപ്പോള്‍ കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്യാത്തവരാണ് ബിജെപിയെന്നും സോണിയ കുറ്റപ്പെടുത്തി.

കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം യു‌പി‌എ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അഴിമതിക്കെതിര ശക്തമായ തീരുമാനങ്ങളുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് നീങ്ങുന്നതെന്നും സോണിയ പറഞ്ഞു.

ലോക്‍പാല്‍ ബില്‍ ലോക്‍സഭയില്‍ പാസാക്കിയതാണ്, എന്നാല്‍ രാജ്യസഭയില്‍ അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കി ബിജെപിയാണ് ലോക്പാല്‍ ബില്‍ പാസാക്കുന്നത് എതിര്‍ത്തതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഗോവയിലെ ഫറ്റോര്‍ഡ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.

വെബ്ദുനിയ വായിക്കുക