ബിജെപിയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്ന വെല്ലുവിളിയുമായി മമത

Webdunia
ശനി, 22 ജൂലൈ 2017 (09:31 IST)
ഇന്ത്യയിലെ ജനാധിപത്യ കക്ഷികളും ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് ബിജെപിയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കാവിരാഷ്ട്രീയത്തിനെതിരെ പോരാടുന്നവരോടൊപ്പം പശ്ചിമ ബംഗാള്‍ ഉറച്ചു നില്‍ക്കുമെന്നും മമത ബംഗാളില്‍ നടന്ന റാലിയില്‍ പറഞ്ഞു.
 
ഇന്ത്യയില്‍ നിന്ന് ബിജെപിയെ പുറത്താക്കുന്നത് ഒരു വെല്ലുവിളിയാണെന്നും. എല്ലാ മുന്നണികളും ആയുള്ള ബന്ധവും ബിജെപി തകര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ ശാരദ, നാരദ കേസുകള്‍ നമുക്കെതിരെ കൊണ്ട് വന്നു. പക്ഷെ നമ്മള്‍ ഭയപ്പെട്ടില്ല. ആരും കുറ്റവാളികളല്ല. നമ്മള്‍ നമ്മുടെ തല താഴ്ത്തുകയില്ലെന്ന് മമത പറഞ്ഞു. ഈ സഖ്യം നമ്മള്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.
Next Article