ബാംഗ്ലൂര്‍ സ്ഫോടനം: മലയാളി ഭീകരന്‍ അറസ്റ്റില്‍

ശനി, 3 ഓഗസ്റ്റ് 2013 (17:19 IST)
PRO
PRO
ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്ഫോടനം നടത്തിയ കേസില്‍ എന്‍ ഐ എ അന്വേഷിക്കുന്ന മലയാളി ഭീകരന്‍ അബ്ദുല്‍ സത്താര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. വാഗമണ്ണിലെ സിമി ക്യാമ്പില്‍ പങ്കെടുത്ത വ്യക്തിയാണ് അബ്ദുല്‍ സത്താര്‍. മറ്റു നിരവധി കേസുകളില്‍ സത്താര്‍ പ്രതിയാണ്.

വിദേശത്ത് നിന്ന് വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാജ്യം നാടുകടത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം മടങ്ങിവരുന്നതിനിടെ ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ പിടിയിലായത്. അതേസമയം സത്താറിനെ നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ശനിയാഴ്ചയാണ് വാര്‍ത്ത പുറത്തുവരുന്നത്.

വെബ്ദുനിയ വായിക്കുക