ബാംഗ്ലൂര്‍ എടിഎം ആക്രമണക്കേസിലെ പ്രതി പൊലീസ് വലയില്‍!
വ്യാഴം, 5 ഡിസംബര്‍ 2013 (11:15 IST)
PRO
ബാംഗ്ലൂരില്‍ എടിഎം ആക്രമണക്കേസിലെ പ്രതിയെപ്പറ്റി സൂചന കിട്ടിയതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ അനന്തപുരയിലെ നല്ലച്ചെരുവ് സ്വദേശിയായ യുവാവാണ് ബാംഗ്ലൂരില്‍ എടിഎമ്മില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി പൊലീസ് സംശയിക്കുന്നത്.
2008ല്‍ ഭാര്യയെ കൊന്നകേസിലും പ്രതിയാണത്രെ ഇയാള്‍. സിസിടിവി ദൃശ്യങ്ങളീലെ യുവാവുമായി സാമ്യമുണണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ മിക്കവാറും ബാംഗ്ലൂരിലാണത്രെ സമയം ചിലവഴിക്കുന്നത്.
പൊലീ ഈ ഗ്രാമത്തിലെത്തി പരിസരവാസികളുമായി ഇയാളെപ്പറ്റി അന്വേഷിച്ചു. ഇയാള്‍ കൊലപാതക കേസില്‍ പിടിയിലായപ്പോള്‍ ലഭിച്ച കൈവിരലടയാളങ്ങളുമായി എടിഎമ്മില്‍ നിന്നു ലഭിച്ച വിരലടയാളങ്ങള്‍ ഒത്തുനോക്കാനൊരുങ്ങുകയാണ് പൊലീസ്.
ബാംഗ്ലൂരിലെ എടിഎം ബൂത്തില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച പ്രതിയുടെ രേഖാചിത്രം ബാംഗ്ലൂര്‍ പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി രൂപം മാറാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതെ പൊലീസ് വലയുകയായിരുന്നു. ആന്ധ്രയിലെ പരിശോധനയ്ക്ക് മാത്രം ബാംഗ്ലൂരില്‍ നിന്നുള്ള നൂറ് പൊലീസുകാരെയാണ് നിയോഗിച്ചത്.
പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ പാരിതോഷികവും ആന്ധ്ര പൊലീസ് പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ പൊലീസ് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണിത്.
ആക്രമത്തിനിരയായ ജ്യോതി ഉദയില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടാനും പൊലീസ് ആലോചിക്കുന്നുണ്ട്.എന്നാല്‍ ആരോഗ്യനില പൂര്‍ണമായും യുവതി വീണ്ടെടുത്തിട്ടില്ല.
മലയാളി ബാങ്ക് ഉദ്യോഗസ്ഥ ജ്യോതിയാണ് ആക്രമണത്തിന് ഇരയായത്. കോര്‍പറേഷന്‍ ബാങ്ക് എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയ ഇവരുടെ പിന്നാലെ അകത്തുകയറിയ അക്രമി ഷട്ടര്‍ താഴ്ത്തി വടിവാള്‍ ഉപയോഗിച്ചു വെട്ടുകയായിരുന്നു.