ബസ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പത് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ബുധന്‍, 15 ജൂണ്‍ 2016 (15:26 IST)
മേഘാലയയില്‍ ബസ് മറിഞ്ഞ് മുപ്പത്പേര്‍ മരിച്ചു. ജയന്റിയ കുന്നിന്‍ ചെരുവിലെ ചെങ്കുത്തായ കയറ്റത്തില്‍ നിന്ന് ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേട്ടിട്ടുണ്ട്. 
 
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായതെന്ന് മേഘാലയ ഡി ജി പി അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. പലരുടേയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക