കേന്ദ്രസര്‍ക്കാര്‍ ഒരു ആശയക്കുഴപ്പത്തിലാണ്. ‘ബലാത്സംഗം’ വേണോ ‘ലൈംഗികപീഡനം’ വേണോ എന്നതാണ് പ്രശ്നം. ഇന്ത്യന്‍ പീനല്‍ കോഡില്‍ ബലാത്സംഗം( Rape) എന്ന വാക്കിന് പകരം ലൈംഗിക പീഡനം(Sexual Assault) എന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് അഭിപ്രായം സ്വരൂപിച്ചു വരികയാണ് സര്‍ക്കാര്‍.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭയില്‍ അറിയിച്ചു.
ബലാത്സംഗം എന്ന വാക്കിന് പകരം ലൈംഗിക പീഡനം എന്നാക്കണമെന്ന്, ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഒരു ഉന്നതാധികാര സമിതി രൂപം നല്‍കിയ ‘പരിഷ്കരിച്ച ക്രിമിനല്‍ നിയമബില്‍’ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.
“പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ ഈ ബില്ലിന്‍റെ കരട് പ്രസിദ്ധം ചെയ്യുന്നുണ്ട്” - മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.