ബജറ്റ്: രാജ്യത്ത് ആദ്യമായി വനിതാ പൊതുമേഖലാ ബാങ്ക്

വ്യാഴം, 28 ഫെബ്രുവരി 2013 (12:08 IST)
PRO
PRO
രാജ്യത്ത് ആദ്യമായി വനിതാ പൊതുമേഖലാ ബാങ്ക് വരുന്നു. ബാങ്ക് ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും.

വനിതാ പൊതുമേഖലാ ബാങ്കിന് ആദ്യ ഘട്ടത്തില്‍ 1000 കോടി രൂപ അനുവദിച്ചു. ധനമന്ത്രി പി ചിദംബരം ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.

2014 ഓടെ എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും എടിഎമ്മുകള്‍ വിപുലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

13 പൊതു മേഖലാ ബാങ്കുകള്‍ക്ക് 14,000 കോടി രൂപ അനുവദിച്ചതായി ചിദംബരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക