ബംഗ്ലൂര്‍ സ്ഫോടനം: വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം ഇനാം

വ്യാഴം, 18 ഏപ്രില്‍ 2013 (17:14 IST)
PRO
PRO
ബാംഗ്ലൂര്‍ സ്ഫോടനത്തെ കുറിച്ച് പൊലീസിന് വിവരം കൈമാറുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം ഇനാം പ്രഖ്യാപിച്ചു. കര്‍ണ്ണാടക ഡി ജി പി ലാല്‍‌രുഖ്മ പാച്ചവാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

മല്ലേശ്വരത്തെ ബിജെപി സിറ്റി ഓഫീസിന് മുന്നില്‍ ബുധനാഴ്ച രാവിലെയുണ്ടായ ബോംബ് സ് ഫോടനത്തില്‍ പതിനാറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഭീകരാക്രമണമാണ് ഇതെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍ അശോക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഫീസിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പതിനൊന്ന് പൊലീസുകാര്‍ക്കും മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് സാധാരണക്കാര്‍ക്കുമാണ് പരിക്കേറ്റത്.

സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കിന്റെ ഉടമസ്ഥന്‍ ചെന്നൈ സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിഎന്‍ 22 ആര്‍ 3769 എന്ന നമ്പറിലുള്ളതാണ് ബൈക്ക്. തില്ലൈ ഗംഗാ നഗര്‍ സ്വദേശി കെഎസ് ശങ്കരനാരായണന്‍ എന്നയാളാണ് ഈ ബൈക്കിന്റെ ഉടമസ്ഥനെന്ന് തിരിച്ചറിഞ്ഞു.

വെബ്ദുനിയ വായിക്കുക