ഫൈലിന്‍ ചുഴലിക്കാറ്റില്‍ പെട്ടവരെ സഹായിക്കാന്‍ ഗൂഗിളും!

ശനി, 12 ഒക്‌ടോബര്‍ 2013 (17:42 IST)
PRO
PRO
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫൈലിന്‍ പെട്ടവരെ സഹായിക്കാന്‍ ഗൂഗിളും. ചുഴലികാറ്റില്‍ അകപെടുന്നവരെ സഹായിക്കാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍, ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ എന്നീ സേവനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഫൈലിന്‍ ദുരന്തത്തില്‍പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആര്‍ക്കും പ്രയോജനപ്പെടുത്താം. കാണാതാവുകയോ ദുരന്തത്തില്‍പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെയ്ക്കാനുമാവും. http://google.org/personfinder/2013-phailin/ എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ ഫൈലിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പേജ് ലഭ്യമാകും.

ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ സ്ഥാനവും ഗതിയും വ്യാപ്തിയുമൊക്കെ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കുന്നതാണ് ക്രൈസിസ് റെസ്‌പോണ്‍സ് ഗൂഗിള്‍ വെബ്‌സൈറ്റ്. http://google.org/crisismap/2013-phailin എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ ഈ സേവനം ലഭ്യമാകും. ഇന്ത്യയില്‍ ഇതിന് മുന്‍പ് ഉത്തരാഖണ്ഡ് പ്രളയ സമയത്തും ഗൂഗിളിന്റെ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നു.

ചുഴലിക്കാറ്റ് അതിശക്തമായ സൂപ്പര്‍ സൈക്ലോണ്‍ ആയേക്കുമെന്നാണു മുന്നറിയിപ്പ്. തീരപ്രദേശത്ത് 8.5 മീറ്റര്‍ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഒന്നേകാല്‍ കോടി ജനങ്ങളെ ഫൈലിന്‍ ബാധിച്ചേക്കുമെന്നും വിലയിരുത്തല്‍. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

വെബ്ദുനിയ വായിക്കുക